കേരളം

kerala

ETV Bharat / bharat

പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ

റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രവര്‍ത്തനശേഷി വർദ്ധിപ്പിക്കുമെന്നും പുതിയ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ പറഞ്ഞു

By

Published : Sep 30, 2019, 10:44 PM IST

Updated : Sep 30, 2019, 11:41 PM IST

ബദൗരിയ

ന്യൂഡല്‍ഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിരന്തരം ആണവയുദ്ധ ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍റെ ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യ തയാറാണെന്ന് പുതിയ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ.

ഇമ്രാൻ ഖാൻ പറയുന്നത് ആണവ ശക്തിയെകുറിച്ചുള്ള അവരുടെ ധാരണയാണ്. നമുക്ക് നമ്മുടേതായ ധാരണയുണ്ട്, നമ്മുടെ സ്വന്തം വിശകലനം ഉണ്ട്. ഏത് വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യ തയാറാകുമെന്നും ബദൗരിയ പറഞ്ഞു. സേനയുടെ പ്രവര്‍ത്തന ശേഷിയില്‍ തന്നെ ഇനി മാറ്റം വരുത്തുന്നത് റാഫേല്‍ യുദ്ധവിമാനങ്ങൾ ആയിരിക്കും. റാഫേല്‍ പാകിസ്ഥാനെയും ചൈനയെയും മറികടന്ന് ഇന്ത്യക്ക് ഒരു മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ 26ാമത്തെ മേധാവിയായാണ് രാകേഷ് സിങ് ബദൗരിയ ഇന്ന് ചുമതലയേറ്റത്.

Last Updated : Sep 30, 2019, 11:41 PM IST

ABOUT THE AUTHOR

...view details