ചികിത്സക്ക് ശേഷം വിംഗ് കമാൻഡര്‍ അഭിനന്ദൻ വര്‍ധമാൻ ശ്രീനഗറിലേക്ക് തിരിച്ചെത്തുന്നു. ചികിത്സ പൂര്‍ത്തിയാക്കിയ അഭിനന്ദനോട് നാല് ആഴ്ചത്തെ വിശ്രമ അവധിയില്‍ പോകാൻ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ശ്രീനഗറിലെ തന്‍റെ സ്ക്വാഡ്രണിലേക്ക് തിരിച്ച് പോകാൻ അഭിനന്ദൻ തീരുമാനിക്കുകയായിരുന്നുവെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ ശ്രീനഗറിലേക്ക് തിരിച്ചെത്തുന്നു - മിഗ് 21
വിശ്രമ അവധിയെടുക്കാതെ വിംഗ് കമാൻഡര്‍ അഭിനന്ദൻ വര്‍ധമാൻ ശ്രീനഗറിലേക്ക് തിരിച്ചെത്തുന്നു.
ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു കടന്നു കയറിയ പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരി 27നു രാവിലെയാണ് മിഗ് 21 വിമാനം ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് അഭിനന്ദൻ പാകിസ്ഥാൻ സൈന്യത്തിന്‍റെ പിടിയിലാവുകയായിരുന്നു. പിടിയിലാവുന്നതിന് മുമ്പ് എഫ്-16 വിമാനം അഭിനന്ദൻ വെടിവച്ച് വീഴ്ത്തിയിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്‍റെ പിടിലായ അഭിനന്ദനെ മൂന്നാം ദിവസം ഇന്ത്യക്ക് കൈമാറുകയും ചെയ്തു. നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളും രാജ്യാന്തര സമൂഹത്തിന്‍റെ സമ്മർദങ്ങളും കണക്കിലെടുത്താണ് പാകിസ്ഥാൻ അഭിനന്ദനെ വിട്ടയച്ചത്.