വ്യോമസേന ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ രണ്ട് പേര്‍ പിടിയില്‍ - വ്യോമസേന
കാറില്‍ പോകുയായിരുന്ന യുവതിയെ മറ്റൊരു കാറിലെത്തിയ യുവാക്കള്‍ പിന്തുടരുകയും അസഭ്യം പറയുകയുമായിരുന്നു
![വ്യോമസേന ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ രണ്ട് പേര്‍ പിടിയില്‍ rape case women case IAF flying officer chased by men in Jodhpur, വ്യോമസേന സ്‌ത്രീ പീഡനം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6347466-thumbnail-3x2-rape.jpg)
ന്യൂഡല്‍ഹി: വ്യോമസേന ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് പ്രതികള്‍ പിടിയിലായത്. ദീമറാം ബിഷ്‌ണോയ് (21) ഇയാളുടെ സുഹൃത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്‌ച ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കാറില്‍ പോകുയായിരുന്ന യുവതിയെ മറ്റൊരു കാറിലെത്തിയ യുവാക്കള്‍ പിന്തുടരുകയും അസഭ്യം പറയുകയുമായിരുന്നു. തുടര്‍ന്ന് ഓഫീസ് കാന്‍റീന് സമീപത്തേക്ക് യുവതി വാഹനം തിരിച്ചതോടെയാണ് യുവാക്കള്‍ പിന്‍മാറിയത്. അന്നു തന്നെ യുവതി ക്യാമ്പില്‍ സംഭവം അറിയിച്ചിരുന്നു. വ്യോമസേന ക്യാമ്പില്‍ നിന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവതി നല്‍കിയ കാര്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.