ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ രാത്രി തെരച്ചില്‍ ആരംഭിച്ചു. സംഘർഷങ്ങളെ തുടർന്ന് യഥാർഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരുകയാണ്. ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ, ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകൾ എന്നിവ അതിർത്തിയിലെ ഒരു ഫോർവേഡ് ബേസിൽ രാത്രി പ്രവർത്തനങ്ങൾ തുടരുകയാണ്. വിദഗ്‌ധരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏത് അവസ്ഥയിലും മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഐഎഎഫ് പൂർണ പരിശീലനം നേടിയിട്ടുണ്ടെന്ന് ഫോർവേഡ് എയർ ബേസിലെ സീനിയർ ഫൈറ്റർ പൈലറ്റ് ക്യാപ്റ്റൻ എ. രതി പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്തിയിൽ വ്യോമസേനയുടെ രാത്രി തെരച്ചില്‍ ഊര്‍ജിതം - അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ, ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകൾ എന്നിവ അതിർത്തിയിലെ ഒരു ഫോർവേഡ് ബേസിൽ രാത്രി പ്രവർത്തനങ്ങൾ തുടരുകയാണ്.
ഇന്ത്യ-ചൈന അതിർത്തിയിൽ രാത്രി പ്രവർത്തനങ്ങളിൽ സജീവമായി ഇന്ത്യൻ വ്യോമസേന
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഫോർവേഡ് എയർബേസിനകത്തും പുറത്തും സ്ഥിരമായി പറക്കുന്നു. അതിർത്തിയിൽ ഇന്ത്യയുടെ പോരാട്ട സന്നദ്ധത വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന എല്ലാ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ തിങ്കളാഴ്‌ച നടന്ന കൂടിക്കാഴ്‌ചക്ക് ശേഷമാണ് രാത്രി പ്രവർത്തനങ്ങൾ ആരംഭിച്ചത്. കമാൻഡർ തല ചർച്ചയിൽ തീരുമാനിച്ചതുപോലെ ചൈനീസ് സൈന്യം ഗൽവാൻ താഴ്‌വരയിൽ നിന്നും പിന്മാറി.