കേരളം

kerala

ETV Bharat / bharat

ഇന്ത്യയുടെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ എപ്പോഴും തയ്യാര്‍: ആർ‌കെ‌എസ് ഭദൗരിയ - വ്യോമസേന

ഗാസിയാബാദിലെ ഹിൻഡോൺ വ്യോമതാവളത്തിൽ നടന്ന 88-ാമത് ഇന്ത്യൻ വ്യോമസേന ദിനാഘോഷത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവാനെ, നേവൽ സ്റ്റാഫ് ചീഫ് അഡ്മിറൽ കരംബീർ സിംഗ് എന്നിവർ പങ്കെടുത്തു.

RKS Bhadauria  Indian Air Force Day  COVID-19 spread across the globe  IAF  ഇന്ത്യയുടെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ എപ്പോഴും തയ്യാര്‍: ആർ‌കെ‌എസ് ഭദൗരിയ  ആർ‌കെ‌എസ് ഭദൗരിയ  വ്യോമസേന  വ്യോമസേനാ ദിനം
ഇന്ത്യയുടെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ എപ്പോഴും തയ്യാര്‍: ആർ‌കെ‌എസ് ഭദൗരിയ

By

Published : Oct 8, 2020, 1:31 PM IST

ഗാസിയാബാദ്: ഇന്ത്യൻ വ്യോമസേന ഇനിയും വികസിക്കുമെന്നും എല്ലാ സാഹചര്യങ്ങളിലും ഇന്ത്യയുടെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ എപ്പോഴും തയ്യാറാണെന്നും രാജ്യത്തിന് ഉറപ്പ് നൽകി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ഭദൗരിയ. ഇന്ത്യൻ വ്യോമസേന ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 88 -ാമത് വ്യോമസേനാ ദിനം ആഘോഷിക്കുമ്പോള്‍, വ്യോമസേന ഒരു മാറ്റത്തിന് വിധേയമാവുകയാണ്. എയ്‌റോസ്‌പേസ് പവർ ഉപയോഗിക്കുന്നതും സംയോജിത മൾട്ടി-ഡൊമെയ്ൻ പ്രവർത്തനങ്ങൾ നടത്തുന്നതുമായ ഒരു യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ എപ്പോഴും തയ്യാര്‍: ആർ‌കെ‌എസ് ഭദൗരിയ

ഈ വർഷം തീർച്ചയായും അഭൂതപൂർവമായ ഒന്നാണെന്ന് ഭദൗരിയ വ്യക്തമാക്കി. കൊവിഡ് ലോകമെമ്പാടും വ്യാപിച്ചപ്പോൾ, നമ്മുടെ രാജ്യത്തിന്‍റെ പ്രതികരണം ഉറച്ചതായിരുന്നു. ഞങ്ങളുടെ വ്യോമസേനാനികളുടെ ദൃഢനിശ്ചയം ഈ കാലയളവിലുടനീളം പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങൾ നടത്താനുള്ള കഴിവ് വ്യോമസേന തുടർന്നും നിലനിർത്തുമെന്നും ഭദൗരിയ പറഞ്ഞു. വടക്കൻ അതിർത്തിയിലെ സമീപകാലത്തുണ്ടായ ഏറ്റുമുട്ടലിൽ പ്രതിരോധത്തിലേര്‍പ്പെട്ട എല്ലാ യോദ്ധാക്കളെയും അഭിനന്ദിക്കുന്നു. ഗാസിയാബാദിലെ ഹിൻഡോൺ വ്യോമത്താവളത്തിൽ നടന്ന 88-ാമത് ഇന്ത്യൻ വ്യോമസേന ദിനാഘോഷത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവാനെ, നേവൽ സ്റ്റാഫ് ചീഫ് അഡ്മിറൽ കരംബീർ സിംഗ് എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details