ന്യൂഡൽഹി: സ്ക്വാഡ്രൺ ലീഡര്‍ രവി ഖന്നയുടെ പേര് ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്‌മാരകത്തിൽ ആലേഖനം ചെയ്‌തു. 1990 ജനുവരി 25 ന് യാസിൻ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള ജമ്മു കശ്‌മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരര്‍ നടത്തിയ വെടിവെയ്‌പിൽ സ്ക്വാഡ്രൺ ലീഡര്‍ രവി ഖന്ന ഉൾപ്പെടെ നാല് വ്യോമസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. അന്ന് കൊല്ലപ്പെട്ട മറ്റ് മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളും ഇതിനകം തന്നെ വ്യോമസേനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശീയ യുദ്ധസ്‌മാരകത്തിൽ രവി ഖന്നയുടെ പേര് ആലേഖനം ചെയ്‌ത് വ്യോമസേന - undefined
ജമ്മു കശ്‌മീർ ലിബറേഷൻ ഫ്രണ്ട് തീവ്രവാദികൾ നടത്തിയ വെടിവെയ്‌പിൽ സ്ക്വാഡ്രൺ ലീഡര്‍ രവി ഖന്ന ഉൾപ്പെടെ നാല് വ്യോമസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.

ദേശീയ യുദ്ധസ്‌മാരകത്തിൽ രവി ഖന്നയുടെ പേര് ആലേഖനം ചെയ്‌ത് ഐഎഎഫ്
തീവ്രവാദ ഫണ്ടിങ് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ ചെയ്‌ത് നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന മാലിക്കിനെ ഒക്ടോബർ 23 ന് വീഡിയോ കോൺഫറൻസിങിലൂടെ പ്രത്യേക കോടതിയിൽ ഹാജരാക്കും. അദ്ദേഹത്തിന്‍റെ പേര് ദേശീയ യുദ്ധസ്‌മാരകത്തിൽ ഉൾപ്പെടുത്തിയതിൽ അഭിമാനമുണ്ടെന്ന് രവി ഖന്നയുടെ ഭാര്യ നിർമ്മൽ ഖന്ന പറഞ്ഞു.