ജയ്‌പൂര്‍:വെട്ടുകിളി ആക്രമണം തടയുന്നതിനായി കീടനാശിനി തളിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് എംഐ-17 ഹെലികോപ്‌ടറുകൾ സജ്ജമാക്കുന്നു. ഹെലികോപ്‌ടറുകൾ പരിഷ്‌കരിക്കുന്നതിനായി യുകെ ആസ്ഥാനമായുള്ള കമ്പനിക്കാണ് കേന്ദ്രം കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിക്ക് കരാര്‍ പൂര്‍ത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
വെട്ടുകിളി ആക്രമണം; കീടനാശിനി തളിക്കാൻ വ്യോമസേനയുടെ ഹെലികോപ്‌റ്ററുകൾ - വെട്ടുകിളി
ചണ്ഡിഗഡിലുള്ള ഐഎഎഫ് ബേസ് റിപ്പയർ ഡിപ്പോയിലാണ് കീടനാശിനി തളിക്കുന്നതിനുള്ള ഹെലികോപ്‌ടറുകളുടെ രൂപകല്‍പന നടക്കുന്നത്.
ചണ്ഡിഗഡിലുള്ള ഐഎഎഫ് ബേസ് റിപ്പയർ ഡിപ്പോയിലാണ് കീടനാശിനി തളിക്കുന്നതിനുള്ള ഹെലികോപ്‌ടറുകളുടെ രൂപകല്‍പന നടക്കുന്നത്. ഹെലികോപ്‌ടറില്‍ വായുസഞ്ചാരമുള്ള വെട്ടുകിളി നിയന്ത്രണ സംവിധാനം (എഎൽസിഎസ്) തദ്ദേശീയമായി രൂപകൽപന ചെയ്‌തിട്ടുണ്ട്. പൈലറ്റുമാരുടെയും എഞ്ചിനീയർമാരുടെയും സഹായത്തോടെ എംഐ-17 ഹെലികോപ്റ്ററുകളുടെ പരീക്ഷണ വ്യോമാക്രമണം വിജയകരമായി നടത്തി. രണ്ടാം ഘട്ട പരീക്ഷണ കീടനാശിനി തളിക്കല്‍ ജോധ്പൂരിൽ നടക്കും.
പുതുതായി രൂപകൽപ്പന ചെയ്‌ത എംഐ-17 ഹെലികോപ്‌ടറുകൾക്ക് 40 മിനിറ്റ് കൊണ്ട് ഏകദേശം 750 ഹെക്‌ടറോളം സ്ഥലത്ത് കീടനാശിനി തളിക്കാനാകും. 800 ലിറ്റർ ശേഷിയുള്ള ടാങ്കുകളാണ് കീടനാശിനി തളിക്കുന്നതിനായി ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ പൈലറ്റ് സീറ്റുകൾക്ക് പിന്നിൽ നോസിലുകളും ഘടിപ്പിച്ചുണ്ട്. എംഐ-17 ഹെലികോപ്‌ടറുകൾ ഉപയോഗിച്ച് കീടനാശിനി തളിക്കുന്നതിന് ഏകദേശം 1.5 കോടി രൂപയോളമാണ് ചെലവാകുക.