ഹൈദരാബാദ്: ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ ആദര സൂചകമായി പുഷ്‌പങ്ങളർപ്പിച്ച് വ്യോമസേന. കൊവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും ആദരമർപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ വ്യോമസേന ഹെലികോപ്റ്റർ പറന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിച്ച് സൈനികർ - ശുചീകരണം
വൈറസുമായി പോരാടുന്ന ഡോക്ടർമാർ, പാരാമെഡിക്കുകൾ, ശുചീകരണ തൊഴിലാളികൾ, മറ്റ് മുൻനിര പ്രവർത്തകർ എന്നിവരെ ബഹുമാനിക്കാൻ രാജ്യവ്യാപകമായി നടത്തിയ നന്ദിപ്രകടനത്തിൻ്റെ ഭാഗമായി പുഷ്‌പങ്ങളർപ്പിച്ച് വ്യോമസേന.
കൊവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിച്ച് സൈനികർ
വൈറസുമായി പോരാടുന്ന ഡോക്ടർമാർ, പാരാമെഡിക്കുകൾ, ശുചീകരണ തൊഴിലാളികൾ, മറ്റ് മുൻനിര പ്രവർത്തകർ എന്നിവരെ ബഹുമാനിക്കാൻ രാജ്യവ്യാപകമായി നടത്തിയ നന്ദിപ്രകടനത്തിൻ്റെ ഭാഗമായിരുന്നു ഇത്. കൊവിഡ് വൈറസ് ഫ്രൻഡ് ലൈൻ 'വാരിയേഴ്‌സിനോട്' ആദരം എന്ന ബാനർ ഉയർത്തിയും ഡിഫെൻസ് സേനയുടെ നന്ദി അറിയിച്ചു. കൊവിഡ് രോഗികളുടെ ചികിത്സക്കായുള്ള തെലങ്കാനയിലെ പ്രധാന ആശുപത്രിയാണ് ഹൈദരാബാദിലെ ഗാന്ധി ആശുപത്രി.