ചെന്നൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങൾ പറപ്പിക്കാനുള്ള വ്യോമസേനയുടെ രണ്ടാം സ്ക്വാഡ്രൺ പ്രവർത്തനക്ഷമമായി. സുളൂരിലുള്ള വ്യോമ താവളത്തിൽ നിലയുറപ്പിച്ചിട്ടുള്ള 18–ാം നമ്പർ സ്ക്വാഡ്രൻ ഫ്ലൈയിങ്ങ് ബുള്ളറ്റിന്‍റെ പ്രവർത്തനം വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ. കെ.എസ്. ഭദൗരിയ ഉദ്ഘാടനം ചെയ്തു.
ഫ്ലൈയിങ്ങ് ബുള്ളറ്റ്; തേജസ് പറപ്പിക്കാനുള്ള രണ്ടാം സ്ക്വാഡ്രൺ പ്രവർത്തനക്ഷമമായി - തേജസ്
സുളൂരിലുള്ള വ്യോമ താവളത്തിൽ നിലയുറപ്പിച്ചിട്ടുള്ള 18–ാം നമ്പർ സ്ക്വാഡ്രൻ 'ഫ്ലൈയിംഗ് ബുള്ളറ്റി'ന്‍റെ പ്രവർത്തനം വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ. കെ.എസ്. ഭദൗരിയ ഉദ്ഘാടനം ചെയ്തു.
![ഫ്ലൈയിങ്ങ് ബുള്ളറ്റ്; തേജസ് പറപ്പിക്കാനുള്ള രണ്ടാം സ്ക്വാഡ്രൺ പ്രവർത്തനക്ഷമമായി Enter Keyword here.. Indian Air Force Sulur Airbase RKS Bhadauria Air Chief Marshal 18 Squadron Flying Bullets ഫ്ലൈയിംഗ് ബുള്ളറ്റ് തേജസ് പറപ്പിക്കാനുള്ള രണ്ടാം സ്ക്വാഡ്രൺ പ്രവർത്തനക്ഷമമായി തേജസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7364143-415-7364143-1590563073728.jpg)
തേജസ്
ഫ്ലൈയിംഗ് ബുള്ളറ്റ്; തേജസ് പറപ്പിക്കാനുള്ള രണ്ടാം സ്ക്വാഡ്രൺ പ്രവർത്തനക്ഷമമായി
തീവ്രം ,നിർഭയം എന്ന ആപ്തവാക്യത്തോടെ 1965 ലാണ് 18–ാം സ്ക്വാഡ്രൺ രൂപീകരിച്ചത്. 1971 ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ ഇവർ സജീവമായി പങ്കെടുത്തു. എയറോനോട്ടിക്കൽ ഡെവലപ്മെന്‍റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും വികസിപ്പിച്ചെടുത്ത നാലാം തലമുറ യുദ്ധ വിമാനമാണ് തേജസ്. ഫ്ലൈ-ബൈ-വയർ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം, ഇന്‍റഗ്രേറ്റഡ് ഡിജിറ്റൽ ഏവിയോണിക്സ്, മൾട്ടിമോഡ് റഡാർ എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.