ന്യൂഡല്‍ഹി: കൊവിഡ് ഡ്യൂട്ടിയിലായിരുന്ന ഇന്ത്യൻ വ്യോമസേന ഹെലികോപ്‌ടര്‍ ചേതക് അടിയന്തരമായി താഴെയിറക്കി. ചണ്ഡിഗഡിലേക്ക് പോകുകയായിരുന്ന ഹെലികോപ്‌ടറാണ് സാങ്കേതിക തകരാറിനെത്തുടർന്ന് ഔട്ടര്‍ റിങ് റോഡില്‍ അടിയന്തരമായി ഇറക്കിയത്.
കൊവിഡ് സാമ്പിളുകളുമായി തിരിച്ച ഹെലികോപ്‌ടര്‍ അടിയന്തരമായി താഴെയിറക്കി - ഇന്ത്യൻ വ്യോമസേന
ചണ്ഡിഗഡിലേക്ക് പോകുകയായിരുന്ന ഹെലികോപ്‌റ്ററാണ് സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി താഴെയിറക്കിയത്
കൊവിഡ് ഡ്യൂട്ടിലായിരുന്ന ഹെലികോപ്‌റ്റര്‍ അടിയന്തരമായി താഴെയിറക്കി
ഹിന്ദോണിൽ നിന്ന് ഏകദേശം മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഹെലികോപ്‌ടര്‍ സുരക്ഷിതമായി ഇറക്കിയത്. പൈലറ്റ് സന്ദര്‍ഭോചിതമായി പെരുമാറിയെന്നും ഹെലികോപ്‌ടറിലുണ്ടായിരുന്ന വസ്‌തുക്കൾക്ക് യാതൊരുവിധ കേടുപാടും സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഹിന്ദോണിൽ നിന്ന് മറ്റൊരു ഹെലികോപ്‌ടറില്‍ മെഡിക്കൽ സാമ്പിളുകൾ ചണ്ഡിഗഡിലേക്ക് എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു.