കേരളം

kerala

By

Published : Aug 19, 2019, 11:56 AM IST

ETV Bharat / bharat

51 വർഷങ്ങൾക്ക് മുമ്പ് കാണാതായ വിമാനഭാഗങ്ങൾ കണ്ടെടുത്തു

എ എൻ- 12 ബി എൽ-534 എയർക്രാഫ്റ്റിലെ കാണാതായ 90 സൈനികർക്കായുള്ള തിരച്ചിൽ വെസ്റ്റേൺ കമാൻഡിന്‍റെ നേതൃത്വത്തിൽ ജൂലൈ 26നാണ് പുനരാരംഭിച്ചത്.

51 വർഷങ്ങൾക്ക് മുമ്പ് കാണാതായ ഐ എ എഫ് വിമാനഭാഗങ്ങൾ കണ്ടെടുത്തു

ചത്തീസ്‌ഗണ്ഡ്: ദോഗ്ര സ്‌കൗട്ടിന്‍റെ പരൃവേഷണത്തിൽ ഹിമാചൽ പ്രദേശ്‌ മലനിരകളിൽ നിന്നും 51 വർഷങ്ങൾക്ക് മുമ്പ് കാണാതായ ഇന്ത്യൻ എയർഫോഴ്സ് എ എൻ- 12 എയർക്രാഫ്റ്റിന്‍റെ ഭാഗങ്ങൾ കണ്ടെത്തി. ആഗസ്റ്റ് 6ന് നടന്ന അന്വേഷണത്തിലാണ് വിമാനഭാഗങ്ങൾ കണ്ടെടുത്തത്. 1968 ഫെബ്രുവരി 7ന് കുളു ജില്ലയിലെ റോഹ്താങ് പാസ്സിൽ കാണാതെപോയ എ എൻ- 12 ബി എൽ-534 എയർക്രാഫ്റ്റിലെ 102 യാത്രക്കാരും മരണപ്പെട്ടിരുന്നു.

ധാക്ക ഗ്ളേഷിയറിൽ 13 ദിവസത്തിന് ശേഷം നടത്തിയ തിരച്ചിലിൽ വിമാനത്തിന്‍റെ ഇന്ധനടാങ്കും കോക്‌പിറ്റ് ഡോറും എഞ്ചിനുമടക്കം ലഭിച്ചിരുന്നു. വിമാനവും യാത്രക്കാരും ശത്രുസേനയുടെ ആധിപത്യത്തിലായിരിക്കാമെന്ന് അപകടസമയത്ത് അഭ്യൂഹമുണ്ടായിരുന്നെങ്കിലും 2003ൽ നടത്തിയ തിരച്ചിലിൽ, കാണാതായ സൈനികരുടെ തിരച്ചറിയൽ കാർഡുകൾ കണ്ടെടുത്തതോടെ മരിച്ചവരുടെ മൃതദേഹം കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടായി. പിന്നീട് നടത്തിയ തിരച്ചിലുകളിൽ അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details