ന്യൂഡല്‍ഹി: ചൈനയിലെ നിന്ന് 112 പേരടങ്ങുന്ന ഇന്ത്യക്കാരുമായി വ്യോമസേന വിമാനം വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്തി. ഇതില്‍ 36 പേര്‍ വിദേശികളാണ്. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന എല്ലാവരേയും ഐടിബിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച പ്രത്യേക വ്യോമസേന വിമാനത്തില്‍ 15 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് അയച്ചിരുന്നു.
കൊവിഡ് 19: ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുമായി വ്യോമസേന വിമാനം ഡല്‍ഹിയിലെത്തി - ന്യൂഡല്‍ഹി
112 പേരാണ് വ്യോമസേനയുടെ സി -17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലുള്ളത്.
ചൈന അനുമതി നല്‍കി: വുഹാനില്‍ കുടുങ്ങിയവരുമായി വ്യോമസേന വിമാനം ഇന്ത്യയിലെത്തി
ചൈനീസ് ജനതയോടുള്ള ഐക്യദാർഢ്യത്തിന്‍റെ ഭാഗമായാണ് മരുന്ന് സാമഗ്രികള്‍ ഇന്ത്യ കയറ്റുമതി ചെയ്തതെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു. ചൈനയില്‍ നിന്ന് ഡല്‍ഹിയിലെത്തിയവരെ 14 ദിവസം ആശുപത്രിയില്‍ നിരീക്ഷിക്കാനാണ് തീരുമാനം. ഇതിന് മുമ്പും ചൈനയില്‍ നിന്ന് 647 ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു.