ബീഹാറിൽ പാർട്ടിയെ ശക്തിപ്പെടുത്തും : പ്രിൻസ് രാജ് - ബിഹാറിൽ പാർട്ടിയെ ശക്തിപ്പെടുത്തും
ബീഹാറിലെ സമസ്‌തീപുർ ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽജെപി സ്ഥാനാർഥിയാണ് പ്രിൻസ് രാജ്
ബീഹാറിൽ പാർട്ടിയെ ശക്തിപ്പെടുത്തും ; പ്രിൻസ് രാജ്
ന്യൂഡൽഹി: ബീഹാറിൽ പാർട്ടിയെ ശക്തിപ്പെടുത്താനുളള ശ്രമമാണ് ഇനിയെന്ന് ബിഹാറിലെ സമസ്‌തീപുർ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽജെപി സ്ഥാനാർഥി പ്രിൻസ് രാജ് . എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തലസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും സ്വീകരിച്ചു. ഉപതെരഞ്ഞെടുപ്പിൽ തനിക്ക് വിജയം കൈവരിക്കാൻ സാധിച്ചതിന് സഹായിച്ച പാർട്ടി പ്രവർത്തകർക്കും അമ്മാവനും കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പാസ്വാനും അദ്ദേഹം നന്ദി അറിയിച്ചു.