രാജ്യത്തെ തലകുനിക്കാൻ അനുവദിക്കില്ലെന്നും ഇന്ത്യയെ ശിഥിലമാക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായിപാകിസ്ഥാനിൽഇന്ത്യ വ്യോമാക്രമണം നടത്തിയതിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രതികരണമാണിത്. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി - വ്യോമാക്രമണം
എല്ലാ ഇന്ത്യക്കാരും ജയിച്ച ദിവസമാണിന്ന്. 2014ല്‍ രാജ്യത്തിന് നല്‍കിയ വാഗ്ദാനം പാലിച്ചെന്നും മോദി.
നരേന്ദ്രമോദി
രാജ്യത്തെക്കാളും വലുതായി ഒന്നുമില്ല. എല്ലാ ഇന്ത്യക്കാരും ജയിച്ച ദിവസമാണിന്ന്. 2014ല്‍ രാജ്യത്തിന് നല്‍കിയ വാഗ്ദാനം താന്‍ പാലിച്ചിരിക്കുന്നുവെന്നുംഡൽഹിയിൽ വേണ്ടത് ശക്തമായ സർക്കാരാണെന്നും മോദി പറഞ്ഞു. എന്നാൽ സൈനിക നടപടിയെ സംബന്ധിക്കുന്ന മറ്റ് കാര്യങ്ങളൊന്നും അദ്ദേഹം സംസാരിച്ചില്ല. സൈനികരുടെ വീര്യം ചൂണ്ടിക്കാട്ടി സംസാരിച്ച്തുടങ്ങിയ പ്രധാനമന്ത്രി വോട്ട് അഭ്യര്‍ത്ഥനയോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.