ലഖ്‌നൗ:പ്രിയങ്കാ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളി ഉത്തര്‍പ്രദേശ് പൊലീസ്. പൊലീസ് കയ്യേറ്റം ചെയ്തെന്ന് പ്രിയങ്ക ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അസത്യമാണെന്ന് പ്രിയങ്കഗാന്ധിയുടെ വാഹന വ്യൂഹത്തിന്‍റെ ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയായ അർച്ചന സിങ് പറഞ്ഞു.
പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തെ തള്ളി പൊലീസ് - പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്തെന്ന വാർത്തയെ തള്ളി പൊലീസ്
പ്രിയങ്കഗാന്ധിയുടെ വാഹന വ്യൂഹത്തിന്‍റെ ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയായ അർച്ചന സിങാണ് വിശദീകരണവുമായി രംഗത്തെത്തിയത്
4.30ന് പ്രിയങ്കഗാന്ധി പാർട്ടി ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുമെന്ന വിവരം ലഭിച്ചു. അതിനനുസരിച്ച് ക്രമീകരണങ്ങൾ ചെയ്‌തു. പാർട്ടി ഓഫീസിൽ നിന്ന് പുറത്തുവന്ന് വാഹനത്തിൽ പ്രിയങ്ക കയറി. വീട്ടിലേക്ക് പോകേണ്ട വഴി നേരെയായിരുന്നു. എന്നാൽ വാഹനം തിരിച്ചെടുത്തപ്പോൾ എവിടേക്കാണ് പോകേണ്ടത് എന്നാണ് അന്വേഷിച്ചത്. അങ്ങനെ ചോദിച്ചത് അവരുടെ സുരക്ഷ ഉറപ്പു വരുത്താനായാണ്. പെട്ടെന്ന് സ്‌കൂട്ടറിൽ കേറിപ്പോകുകയാണ് ഉണ്ടായത്. സ്കൂട്ടർ ഓടിച്ചയാൾ പോലും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോൾ അത് വകവെയ്‌ക്കാതെ അറസ്റ്റിലായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ് ആർ ദാരാപുരിയുടെ താമസസ്ഥലത്തേക്ക് പോയെന്നും അർച്ചന സിങ് പറഞ്ഞു.