കേരളം

kerala

ETV Bharat / bharat

അനധികൃത സ്വത്ത്‌ സമ്പാദനക്കേസ്‌; റോബർട്ട്‌ വദ്രയെ ചോദ്യം ചെയ്‌തു - റോബർട്ട്‌ വദ്ര

ലണ്ടനിലെ 1.9 മില്ല്യണ്‍ പൌണ്ടിന്‍റെ ആസ്തിയെക്കുറിച്ചാണ് ഉദ്യോഗസ്ഥര്‍ വദ്രയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്

Robert Vadra Benami properties case  Income Tax department questions Robert Vadra  Priyanka Gandhi's husband  ED interrogates Robert Vadra  അനധികൃത സ്വത്ത്‌ സമ്പാദനക്കേസ്  റോബർട്ട്‌ വദ്ര  ന്യൂഡൽഹി
അനധികൃത സ്വത്ത്‌ സമ്പാദനക്കേസ്‌;റോബർട്ട്‌ വദ്രയെ ചോദ്യം ചെയ്‌തു

By

Published : Jan 4, 2021, 3:37 PM IST

ന്യൂഡൽഹി: അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥർ റോബർട്ട്‌ വദ്രയെ ചോദ്യം ചെയ്‌തു. ഡൽഹിയിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയാണ്‌ ചോദ്യം ചെയ്‌തത്‌. ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെയുള്ള സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നേരത്തെ വദ്രയെ ചോദ്യം ചെയ്തിരുന്നു. ലണ്ടനിലെ 1.9 മില്ല്യണ്‍ പൌണ്ടിന്‍റെ ആസ്തിയെക്കുറിച്ചാണ് ഉദ്യോഗസ്ഥര്‍ വദ്രയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ലണ്ടനില്‍ അത്തരത്തില്‍ ആസ്തിയില്ലെന്നായിരുന്നു വദ്ര നല്‍കിയ മറുപടി. സഞ്ജയ് ഭണ്ഡാരിയുമായും സുമിത് ചദ്ധയുമായും ബന്ധമില്ലെന്നും വദ്ര ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details