കേരളം

kerala

ETV Bharat / bharat

പ്രഗ്യ ഠാക്കൂറിനെ 'തീവ്രവാദി'എന്ന് വിശേഷിപ്പിച്ച പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു : രാഹുല്‍ ഗാന്ധി - latest rahul gandhi

പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നും തന്‍റെ പരാമര്‍ശത്തിനെതിരെ എന്തു തന്നെ നടപടിയുണ്ടായാലും നേരിടുമെന്നും രാഹുല്‍ ഗാന്ധി

പ്രഗ്യ താക്കൂറിനെ 'തീവ്രവാദി'എന്ന് വിശേഷിപ്പിച്ച പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു; രാഹുല്‍ ഗാന്ധി  latest pragya thakur  latest rahul gandhi  rahul against pragya thakur
പ്രഗ്യ താക്കൂറിനെ 'തീവ്രവാദി'എന്ന് വിശേഷിപ്പിച്ച പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു; രാഹുല്‍ ഗാന്ധി

By

Published : Nov 29, 2019, 5:56 PM IST

ന്യൂഡല്‍ഹി: ബിജെപി എംപി പ്രഗ്യ ഠാക്കൂറിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ചതില്‍ ഖേദമില്ലെന്നും പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നും രാഹുല്‍ ഗാന്ധി. ഠാക്കൂര്‍ നാഥൂറാം ഗോഡ്‌സെയെ പോലെ അക്രമത്തില്‍ വിശ്വസിക്കുന്നയാളാണെന്നും തന്‍റെ പരാമര്‍ശത്തിനെതിരെ എന്തു തന്നെ നടപടിയുണ്ടായാലും നേരിടുമെന്നും രാഹുല്‍ പറഞ്ഞു. തീവ്രവാദിയായ ഗോഡ്സെയെ പ്രഗ്യ ദേശസ്നേഹിയെന്ന് വിളിക്കുന്നു.ഇന്ത്യയുടെ പാര്‍ലമെന്‍റിന്‍റെ ചരിത്രത്തില്‍ ഏറ്റവും ദുഖ:കരമായ ദിവസം എന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രഗ്യ ഠാക്കൂറിനെ 'തീവ്രവാദി'എന്ന് വിശേഷിപ്പിച്ച പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു : രാഹുല്‍ ഗാന്ധി

ആര്‍എസ്എസിന്‍റെയും ബിജെപിയുടെ മനസ്സിലിരിപ്പാണ്‌ അവര്‍ പറഞ്ഞത്.ഇതിനെ കുറിച്ച് തനിക്ക് എന്തു പറയാനാകും എന്നും രാഹുല്‍ഗാന്ധി ചോദിച്ചു .ആ സ്ത്രീക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് തന്‍റെ സമയം പഴാക്കാനില്ലെന്നും രാഹുല്‍ പറഞ്ഞു.

ABOUT THE AUTHOR

...view details