കേരളം

kerala

By

Published : Aug 25, 2019, 6:33 PM IST

Updated : Aug 25, 2019, 7:10 PM IST

ETV Bharat / bharat

സ്വതന്ത്രമായി അഭിപ്രായം പറയാനാകുന്നില്ല; ഐ.എ.എസ് ഉപേക്ഷിച്ച് പ്രളയ കേരളത്തിന്‍റെ ഹീറോ കണ്ണൻ  ഗോപിനാഥൻ

സ്വതന്ത്രമായി അഭിപ്രായം പറയാന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. അതിനാല്‍ രാജിവെക്കുകയാണെന്ന് കണ്ണൻ ഗോപിനാഥൻ. എന്നാല്‍ അദ്ദേഹത്തിന്‍റെ രാജി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സ്വീകരിച്ചിട്ടില്ല.

കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ്

ന്യൂഡല്‍ഹി: മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു. 2012 ഐ.എ.എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്. ദാദ്ര-നഗര്‍ ഹവേലി ഊര്‍ജ വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് രാജി സമര്‍പ്പിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി എന്നാണ് സൂചന. നിശബ്ദരുടെ ശബ്ദമാകാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഞാന്‍ സിവില്‍ സര്‍വ്വീസ് നേടിയെടുത്തത്. എന്നാല്‍ ഇന്ന് എനിക്ക് തന്‍റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും അതിനാല്‍ രാജിയെന്നും അദ്ദേഹം പറയുന്നു.

ഐ.എ.എസ് ഉപേക്ഷിച്ച് പ്രളയ കേരളത്തിന്‍റെ ഹീറോ കണ്ണൻ ഗോപിനാഥൻ
എന്നാല്‍ താന്‍ രാജി വെയ്ക്കുകയാണെന്നും തന്‍റെ രാജി സ്വീകരിക്കണമെന്നും മാത്രമാണ് രാജിക്കത്തില്‍ പറയുന്നത്. എന്നാല്‍ രാജി സമര്‍പ്പിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്‍റെ അഭിപ്രായങ്ങള്‍ പറയാന്‍ വേദി ലഭിക്കുന്നില്ലെന്ന് അദ്ദേഹം തന്‍റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. സര്‍വ്വീസ് ചട്ടങ്ങള്‍ കാരണം സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ കഴിയാത്തതാണ് രാജിക്ക് കാരണമെന്നാണ് സൂചന. എന്നാല്‍ അദ്ദേഹത്തിന്‍റെ രാജി പേഴ്‌സണല്‍ മന്ത്രാലയം സ്വീകരിച്ചിട്ടില്ല. രാജിക്കാര്യത്തില്‍ മൂന്ന് മാസമാണ് തീരുമാനമെടുക്കാനുള്ള കാലാവധി. 2018ലെ പ്രളയകാലത്ത് കേരളത്തിലെത്തിയ അദ്ദേഹം പേര് വെളിപ്പെടുത്താതെ ചെങ്ങന്നൂരിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഓഗസ്റ്റ് 21നാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കൊപ്പം ആരുമറിയാതെ പ്രവർത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയിരുന്നു.
Last Updated : Aug 25, 2019, 7:10 PM IST

ABOUT THE AUTHOR

...view details