ന്യൂഡല്‍ഹി : ഉള്ളി വിലയില്‍ പരിഹാസ പ്രസ്‌താവനയുമായി നിര്‍മ്മല സീതാരാമന്‍ ലോക് സഭയില്‍. ഉള്ളിയും വെളുത്തുള്ളിയും അധികം ഉപയോഗിക്കാത്ത കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. സഭയില്‍ ഉള്ളിയുടെ ക്ഷാമത്തെപറ്റി പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി .
ഉള്ളി വിലയില്‍ പരിഹാസ പ്രസ്‌താവനയുമായി നിര്‍മ്മല സീതാരാമന്‍ - ഉള്ളി വിലയില്‍ പരിഹാസ പ്രസ്‌താവനയുമായി നിര്‍മ്മല സീതാരാമന്‍
ഉള്ളി കൃഷിക്കായുള്ള സ്ഥലകുറവും ഉള്ളിയുടെ ഉല്‍പാദന കുറവുമാണ് വില കൂടുന്നതിന്‍റെ കാരണമെന്ന് നിര്‍മല സീതാരാമന്‍
അരി, പാല്‍ ഉൾപ്പടെ വിവിധ ഉല്‍പ്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. ഉള്ളിയുടെ കൃഷി നടത്തുന്നത് ചെറിയ കര്‍ഷകരാണ് അതുകൊണ്ട് തന്നെ അവരെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ലോക് സഭ എംപി സുപ്രിയ സുലെ പറഞ്ഞു. ഉള്ളി കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് പ്രയോജപ്പെടുന്നതിനായുള്ള സര്‍ക്കാര്‍ നയങ്ങളെപ്പറ്റിയും നിര്‍മ്മല സീതാരാമന്‍ സഭയില്‍ വ്യക്തമാക്കി. ഉള്ളി കൃഷിക്കായുള്ള സ്ഥലകുറവും ഉള്ളിയുടെ ഉല്‍പ്പാതന കുറവുമാണ് വില കൂടുന്നതിന്‍റെ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.