കേരളം

kerala

ETV Bharat / bharat

ഇപ്പോഴും താൻ എൻസിസി കേഡറ്റാണെന്ന് കരുതുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി - NCC

എൻസിസി ദിനത്തോടനുബന്ധിച്ച് എല്ലാ കേഡറ്റുകൾക്കും പ്രധാനമന്ത്രി ആശംസകൾ നൽകി. എല്ലാ വർഷവും നവംബർ മാസം നാലാമത്തെ ഞായറാഴ്‌ച എൻസിസി ദിനമായി ആഘോഷിക്കാറുണ്ട്.

ഞാനിന്നും ഒരു എൻസിസി കേഡറ്റായി കരുതുന്നുവെന്ന് മോദി

By

Published : Nov 24, 2019, 3:02 PM IST

ന്യൂഡൽഹി: മൻ കീ ബാത്തിന്‍റെ 59-ാം പതിപ്പില്‍ എൻസിസി കേഡറ്റുകളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ ഇപ്പോഴും ഒരു എൻസിസി കേഡറ്റാണെന്ന് കരുതുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേഡറ്റുകളുടെ ചോദ്യങ്ങൾ കേൾക്കുകയും അവർക്ക് പ്രധാനമന്ത്രി നിർദേശങ്ങൾ നൽകുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും വലിയ ഏകീകൃതമായ യുവജനസംഘടനകളിൽ ഒന്നാണ് ഇന്ത്യയുടെ നാഷണൽ കേഡറ്റ്‌സ് കോർപ്‌സ് (എൻസിസി). ഞാനും ഒരിക്കൽ കേഡറ്റ് ആയിരുന്നുവെന്നും ഇന്നും ഒരു കേഡറ്റ് ആണെന്ന് വിശ്വസിക്കുന്നതായും മോദി പറഞ്ഞു.

ത്രയ സേവന സംഘടനകളെക്കുറിച്ചും എൻസിസിയുടെ വിവിധ തലങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കരസേന, നാവികസേന, വ്യോമസേന എന്നിവ ഉൾപെടുന്നതാണ് എൻസിസി. ഒരു വ്യക്‌തിയുടെ നേതൃത്വപാടവ ഗുണങ്ങൾ, ദേശസ്‌നേഹം, നിസ്വാർഥ സേവനം, കഠിനാധ്വാനം എന്നിവ പരിപോഷിപ്പിക്കുക എന്നതാണ് എൻസിസിയുടെ ലക്ഷ്യം.

എൻസിസി ദിനത്തോടനുബന്ധിച്ച് എല്ലാ കേഡറ്റുകൾക്കും പ്രധാനമന്ത്രി ആശംസകൾ നൽകി. എല്ലാ വർഷവും നവംബർ മാസം നാലാമത്തെ ഞായറാഴ്‌ച എൻസിസി ദിനമായി ആഘോഷിക്കാറുണ്ട്. യുവതലമുറയിൽ ചിലരെങ്കിലും സൗഹൃദ ദിനം പോലെ തന്നെ എൻസിസി ദിനവും ഓർക്കാറുണ്ടെന്ന് മോദി കൂട്ടിച്ചേർത്തു. അയോധ്യ വിധിയെക്കുറിച്ചും പരിപാടിയിൽ അദ്ദേഹം പരാമർശിച്ചു.

ABOUT THE AUTHOR

...view details