തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്ന് ശശി തരൂർ എം പി.
ഇന്ത്യയിൽ പല വോട്ടർമാരും സർക്കാരിനെ പേടിച്ച് ആർക്ക് വോട്ട് ചെയ്തെന്ന് വെളിപ്പെടുത്താറില്ല. മെയ് 23ന് ശരിക്കുമുള്ള ഫലങ്ങളറിയാമെന്ന് തരൂർ ട്വീറ്റ് ചെയ്തു.

ഓസ്ട്രേലിയയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന 56 എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്നും തരൂർ ട്വീറ്റിൽ കുറിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പിന് ശേഷം രാഷ്ട്രീയ കരുനീക്കങ്ങൾ നോക്കിയുള്ള എക്സിറ്റ് പോൾ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായാണ് വന്നത്. 2014 ൽ ബിജെപി നേടിയ അതേ കണക്കുകള്‍ തന്നെയാണ് ഭൂരിപക്ഷം സർവേകളും പറയുന്നത്. ന്യൂസ് എക്സ് നെറ്റാ ഒഴികെയുള്ള എല്ലാ സർവെകളിലും എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവച്ചു.