മാധ്യമ പ്രവര്‍ത്തകര്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് കേന്ദ്രം - കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം
കൊവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി സ്വീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം.

മാധ്യമ പ്രവര്‍ത്തകര്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് സംബന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപ്രവർത്തകർ കര്‍ശനമായി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം. റിപ്പോര്‍ട്ടേഴ്‌സ്, ക്യാമറാമാന്‍, ഫോട്ടോഗ്രാഫേഴ്‌സ് തുടങ്ങി കൊവിഡ് ബാധിത മേഖലകളിലൂടെ യാത്ര ചെയ്യുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരും സുരക്ഷാ മുന്‍കരുതലുകളെടുക്കണം. എല്ലാ മാധ്യമ സ്ഥാപനങ്ങളും ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും വാര്‍ത്താവിനിമയ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കി.