കൊൽക്കത്ത:താൻ ടിഎംസിക്കൊപ്പമാണെന്നും മമത ബാനർജിയോജ് ക്ഷമ ചോദിക്കുെമന്നും ജിതേന്ദ്ര തിവാരി. പശ്ചിമ ബംഗാൾ മന്ത്രിയും ടിഎംസി നേതാവുമായ അരൂപ് ബിശ്വാസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.അസൻസോൾ മുനിസിപ്പൽ കോർപറേഷൻ ചെയർമാൻ, ബോർഡ് ഓഫ് അഡ്മിനിസ്ട്രേറ്റർ എന്നീ പദവികളിൽ നിന്നും തിവാരി രാജി വെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസ് പശ്ചിം ബർദ്ധമാൻ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് തിവാരി രാജിവെച്ചത്.
ഞാൻ ടിഎംസിയോടൊപ്പമുണ്ട്, മമത ബാനർജിയോട് ക്ഷമ ചോദിക്കും: ജിതേന്ദ്ര തിവാരി - ജിതേന്ദ്ര തിവാരി
പശ്ചിമ ബംഗാൾ മന്ത്രിയും ടിഎംസി നേതാവുമായ അരൂപ് ബിശ്വാസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം
ഞാൻ ടിഎംസിയോടൊപ്പമുണ്ട്, മമത ബാനർജിയോട് ക്ഷമ ചോദിക്കും:ജിതേന്ദ്ര തിവാരി
ടിഎംസിയിൽ നിന്ന് സുവേന്ദു അധികാരി, സിൽഭദ്ര ദത്ത തുടങ്ങി നാലോളം നേതാക്കൾ രാജിവെച്ചിരുന്നു. അതേസമയം, രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ശനിയാഴ്ച പശ്ചിമ ബംഗാളിലെത്തി. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ നിരവധി എംഎൽഎമാർ സംസ്ഥാന നിയമസഭയിൽ നിന്ന് രാജിവച്ച സമയത്താണ് ഷായുടെ സന്ദർശനം.