ന്യൂഡൽഹി:കൊവിഡിനെതിരെ പോരാടുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സംഭാവന നൽകുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. രോഗികൾക്കും മെഡിക്കൽ ഉദ്യോഗസ്ഥർക്കും ആവശ്യമായ സംരക്ഷണ ഉപകരണങ്ങൾ നൽകുമെന്നും ഹ്യുണ്ടായ് ഫൗണ്ടേഷൻ അറിയിച്ചു. കൊവിഡ് -19 പ്രതിസന്ധിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പിന്തുണയുമായി ഹ്യുണ്ടായ്
പിഎം കെയേഴ്‌സ് ഫണ്ടിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്കും സംഭാവന നല്‍കുമെന്ന് ഹ്യുണ്ടായ് ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു
ഹ്യുണ്ടായ്
പിഎം കെയേഴ്‌സ് ഫണ്ടിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്കും സംഭാവന നല്‍കുമെന്ന് ഹ്യുണ്ടായ് ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. ദക്ഷിണ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത നൂതന കൊവിഡ് -19 ഡയഗ്നോസ്റ്റിക് കിറ്റുകളും കമ്പനി നൽകും. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും വെന്‍റിലേറ്ററുകളുടെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് പ്രാദേശിക നിർമാതാക്കളുമായി കൈകോർക്കുമെന്ന് എച്ച്എംഐഎഫ് അറിയിച്ചു.