ലക്‌നൗ:ഹൈദരാബാദിലെ പീഡന കേസ് പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് പിന്തുണയുമായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി.
തെലങ്കാന പൊലീസ് മാതൃകയെന്ന് മായാവതി - തെലങ്കാന പൊലീസ്
ഡല്‍ഹിയിലെയും ഉത്തര്‍ പ്രദേശിലെയും പൊലീസ് തെലങ്കാന പൊലീസിന്‍റെ നടപടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്നും മായാവതി അഭിപ്രായപ്പെട്ടു
![തെലങ്കാന പൊലീസ് മാതൃകയെന്ന് മായാവതി hyderabadh rape case latest news telengana police latest news mayawathi on hyderabadh case തെലങ്കാന പൊലീസ് ഹൈദരാബാദ് പീഡനം വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5285010-thumbnail-3x2-mayawathi.jpg)
തെലങ്കാന പൊലീസ് മാതൃകയെന്ന് മായാവതി
തെലങ്കാന പൊലീസ് മാതൃകയെന്ന് മായാവതി
തെലങ്കാന പൊലീസ് ഒരു മാതൃകയാണെന്നും ഉത്തര്‍പ്രദേശ് പൊലീസും ഡല്‍ഹി പൊലീസും തെലങ്കാനയിലെ നടപടികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്നും മായാവതി അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഇത്തരം കുറ്റവാളികള്‍ ധാരാളമുണ്ടെന്നും എന്നാല്‍ അവര്‍ വേണ്ട രീതിയില്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും അഭിപ്രായപ്പെട്ട മായാവതി പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും കുറ്റപ്പെടുത്തി.
Last Updated : Dec 6, 2019, 1:46 PM IST