ഹൈദരാബാദ്: 20,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഷഹദാ ബീഗം ദുബായിലെത്തിയത്. ഏജന്‍റ് മുഖേന ദുബായില്‍ ജോലിക്കുപോയ ഷഹദാ ബീഗം ജോലിയില്‍ പ്രവേശിച്ച ശേഷം വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മകള്‍ സൈദ ഫാത്തിമ പറയുന്നു. പിന്നീടാണ് ഒമാനിലേക്ക് പോയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടുജോലിയാണ് ലഭിച്ചതെന്ന് മനസ്സിലായി. ശാരീരികമായ പീഢനം നേരിടുന്നതായും അറിയാന്‍ കഴിഞ്ഞെന്ന് മകള്‍ പറയുന്നു. നാല് ദിവസത്തോളം അമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ടതായും മകള്‍ സൈദ ഫാത്തിമ പറയുന്നു.
മാതാവ് ഒമാനില്‍ കുടുങ്ങി; വിദേശകാര്യമന്ത്രിയോട് സഹായം തേടി മകള്‍
ഏജന്‍റ് മുഖേന ദുബായില്‍ പോയ ഷഹദാ ബീഗത്തെ പിന്നീട് ഒമാനില്‍ കൊണ്ടുപോയി. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മകള്‍ സൈദ ഫാത്തിമ.
ഇന്ത്യന്‍ സ്വദേശി ഒമാനില്‍ അകപ്പെട്ടു
ഹുമയൂണ്‍ നഗര്‍, സന്തോഷ് നഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഏജന്‍സിയുമായി ബന്ധപ്പെട്ടെങ്കിലും ഷഹദയെ നാട്ടിലെത്തിക്കാന്‍ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതോടെയാണ് അമ്മയെ നാട്ടിലെത്തിക്കാന്‍ സൈദ വിദേശകാര്യ മന്ത്രിയുടെ സഹായം തേടുന്നത്.