ഹൈദരാബാദ്: തെലങ്കാനയിലെ കൊവിഡ് ആശുപത്രിയധികൃതര്‍ക്കെതിരെ ആരോപണവുമായി കൊവിഡ് ബാധിതനായ വ്യക്തിയുടെ കുടുംബം. ഹൈദരാബാദ് കോട്ടി ബസാറിലെ തൊഴിലാളിയായ കൊവിഡ് ബാധിതന്‍റെ കുടുംബമാണ് ഗുരുതര ആരോപണമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
മെയ് ഒന്നിന് ഇയാള്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ഗാന്ധി ആശുപത്രിയധികൃതര്‍ കുടുംബത്തെ അറിയിച്ചു. എന്നാല്‍ മറ്റു തെളിവുകളൊന്നും നല്‍കിയില്ലെന്നും മൃതദേഹം സംസ്കരിക്കാന്‍ വിട്ടു നല്‍കിയില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അതിനാല്‍ ഈ വ്യക്തി ജീവിച്ചരിക്കുന്നതായി തങ്ങള്‍ വിശ്വസിക്കുന്നുവെന്നാണ് ആരോഗ്യ മന്ത്രി കെ.ടി. രാമ റാവുവിന് ട്വിറ്ററിലൂടെ നല്‍കിയ പരാതിയില്‍ പറയുന്നത്.