ഹൈദരാബാദ്:ഹൈദരാബാദില്‍ മൃഗ ഡോക്‌ടറെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തെലങ്കാനയിലെ ഷാദ്‌നഗർ നഗരത്തിലെ മജിസ്‌ട്രേറ്റാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
മൃഗ ഡോക്‌ടറുടെ കൊലപാതകം; പ്രതികള്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ - veterinary doctor news
മുഹമ്മദ് ആരിഫ്, ചിന്തകുന്ത ചെന്നകേശവുലു, ജോല്ലു ശിവ, ജോല്ലു നവീൻ എന്നിവരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
മുഹമ്മദ് ആരിഫ്, ചിന്തകുന്ത ചെന്നകേശവുലു, ജോല്ലു ശിവ, ജോല്ലു നവീൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അതേ സമയം പ്രതികളെ മഹാബൂബ് നഗർ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാക്കരുതെന്ന് മണ്ഡൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന് പുറത്തെ സംഘർഷാവസ്ഥ കണക്കിലെടുത്തും ജഡ്ജിമാരുടെ ലഭ്യതക്കുറവിനാലുമാണ് തീരുമാനം. പ്രതികളെ മഹാബൂബ് നഗർ ജയിലിലേക്ക് മാറ്റും. അക്രമാസക്തമായ ജനത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തിയിരുന്നു. പൊലീസ് പിൻവാതിലിൽ കൂടിയാണ് മജിസ്‌ട്രേറ്റിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഗവർണർ തമിഴ്സായ് സൗന്ദരരാജൻ പ്രിയങ്ക റെഡ്ഡിയുടെ വീട് സന്ദർശിച്ചു.