ഹൈദരാബാദിലെ ബാലാജി നഗറിൽ പത്തുവയസ്സുകാരൻ ലിഫ്റ്റിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാം ക്ളാസ്സ് വിദ്യാർഥിയെയാണ് അപ്പാർട്ടമെന്‍റിന്‍റെ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി പൂർണമായും രണ്ടാമത്തെ ഗ്രിൽ അടയ്ക്കുന്നതിനു മുമ്പ് ലിഫ്റ്റ് നീങ്ങാൻ തുടങ്ങിയതാണ് അപകട കാരണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ലിഫ്റ്റിൽ കുടുങ്ങി പത്തു വയസ്സുകാരന് ദാരുണാന്ത്യം - ഹൈദരാബാദ്
ഗ്രിൽ അടയ്ക്കുന്നതിനു മുമ്പ് ലിഫ്റ്റ് നീങ്ങാൻ തുടങ്ങിയതാണ് അപകടകാരണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
സ്കൂൾ കഴിഞ്ഞെത്തിയ കുട്ടി കൂട്ടുകാരോടൊപ്പം കളിക്കാൻ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വരികയായിരുന്നു. രണ്ടാമത്തെ ഗ്രിൽഅടയ്ക്കുന്നതിനു മുമ്പ് ലിഫ്റ്റ് നീങ്ങിയതാണ് അപകടത്തിനാടയാക്കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ വർഷം സമാനമായി ഹൈദരാബാദിൽ പന്ത്രണ്ടുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങി മരണപ്പെട്ടിരുന്നു. ലിഫ്റ്റിലെ രണ്ട് വാതിലുകള്‍ക്കുമിടയില്‍ ചെറിയ വിടവിൽ തല കുരുങ്ങിയായരുന്നു മരണം. ലിഫ്റ്റിൽ കയറാന്‍ ശ്രമിക്കുന്നതിനിടെ ലിഫ്റ്റ് മുകളിലേക്ക് ഉയരുകയും. അകത്തെ ഗ്രില്‍ തുറക്കാന്‍ കഴിയാതെ വരികയും ഗ്രില്ലിനും ചുവരിനും ഇടയില്‍പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു.