തെലങ്കാനയിൽ 7.2 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ നിർദേശപ്രകാരം സ്വതന്ത്രവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്താനാണ് പരിശ്രമിക്കുന്നത്. ഇതിനായുളള പ്രതിരോധ നടപടിയെന്നോണം ഇതുവരെ 2540 വാറന്‍റുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും തെലങ്കാന എഡിജിപി ജിതേന്ദർ പറഞ്ഞു.
തെലങ്കാനയിൽ വൻ കള്ളപ്പണവേട്ട - തെലങ്കാന
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് തെലങ്കാനയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ കളളപ്പണം പിടിച്ചെടുത്തത്.
പ്രതീകാത്മകചിത്രം
ഇടതുപക്ഷ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായുളള മേഖലകളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നക്സലുകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചാലും പൊതുജനത്തിന് ജനാധിപത്യത്തിൽ വിശ്വാസമുണ്ട്. അതിനാൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താനാവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.