കേരളം

kerala

ETV Bharat / bharat

മഴ; തെലങ്കാനയില്‍ ജാഗ്രത തുടരണമെന്ന് കെ ചന്ദ്രശേഖര്‍ റാവു - ജാഗ്രത തുടരണമെന്ന് കെ ചന്ദ്രശേഖര്‍ റാവു

നഗരത്തിലെ ടാങ്കുകളുടെയും തടാകങ്ങളുടെയും പരിശോധനയ്ക്കായി ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരടക്കം 15 പ്രത്യേക ടീമുകളെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Telangana CM directs officials to stay alert  High alert due to rain  Hyderabad rains  Hyderabad  മഴ  ഹൈദരാബാദ്  ജാഗ്രത തുടരണമെന്ന് കെ ചന്ദ്രശേഖര്‍ റാവു  കെ ചന്ദ്രശേഖര്‍ റാവു
മഴ; തെലങ്കാനയില്‍ ജാഗ്രത തുടരണമെന്ന് കെ ചന്ദ്രശേഖര്‍ റാവു

By

Published : Oct 21, 2020, 3:39 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മഴയിലും വെള്ളപ്പൊക്കത്തിലും നഗരത്തിലെ ടാങ്കുകളും തടാകങ്ങളും കരകവിയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനത്തെ തുടര്‍ന്നാണ് നിര്‍ദേശം.

നഗരത്തിലെ ടാങ്കുകള്‍ക്ക് സംഭരണശേഷിക്ക് അനുസൃതമായ വെള്ളമുണ്ടെന്നും കരകവിയാനുള്ള സാധ്യത കൂടുതല്‍ അപകടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനയ്‌ക്കായി ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരടക്കം 15 പ്രത്യേക ടീമുകളെ നിയമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. താഴ്‌ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഇവരെ മാറ്റാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നൂറു വര്‍ഷത്തിനിടെ ഹൈദരാബാദില്‍ ലഭിക്കുന്ന കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 70 പേരാണ് സംസ്ഥാനത്ത് മരിച്ചത്. പ്രാഥമിക കണക്കനുസരിച്ച് സര്‍ക്കാര്‍ 5000 കോടിക്ക് മുകളില്‍ നഷ്‌ടം കണക്കാക്കുന്നു.

ABOUT THE AUTHOR

...view details