കേരളം

kerala

ETV Bharat / bharat

വാട്‌സ് ആപ്പിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിയാളെ കണ്ടെത്തിയതായി പൊലീസ് - Hyderabad police

പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നും പ്രതിയെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നെന്നും കമ്മീഷണര്‍ പറഞ്ഞു.

Hyderabad police on cyber crime WhatsApp fake news Hyderabad Police Commissioner വാട്‌സ് ആപ്പിലൂടെ വ്യാജവാര്‍ത്ത ഹൈദരാബാദ് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി വ്യാജ വാര്‍ത്ത Hyderabad police fake news on WhatsApp
വാട്‌സ് ആപ്പിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിയാളെ കണ്ടെത്തിയതായി പൊലീസ്

By

Published : Mar 10, 2020, 9:35 PM IST

ഹൈദരാബാദ്: സംസ്ഥാനത്ത് സാമുദായിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളെ കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് ഹൈദരാബാദ് പൊലീസ്. വ്യാജ വാര്‍ത്തയുടെ ഉത്‌ഭവം എവിടെയാണെന്ന് കണ്ടെത്തിയെന്നും പ്രചരിപ്പിച്ചയാളെ കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചതായും ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജലി കുമാര്‍ ട്വീറ്റ് ചെയ്‌തു.

പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നും പ്രതിയെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു. തിങ്കളാഴ്‌ച മതസ്‌പര്‍ദ ഉണ്ടാക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വാട്‌സ്‌ ആപ്പ് വഴി പ്രചരിച്ചിരുന്നു. സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുമെന്നും അതില്‍ വിശ്വസിക്കരുതെന്നും കമ്മീഷണര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details