ഹൈദരാബാദ്:പുതുവര്‍ഷാഘോഷ പരിപാടികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കും ക്ലബ്ബുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഹൈദരാബാദ് പൊലീസ്. പരിപാടി നടത്തുമ്പോള്‍ ശബ്‌ദം 45 ഡെസിബലിലും താഴെയായിരിക്കണമെന്നും വേണ്ടത്ര പാര്‍ക്കിങ് സൗകര്യങ്ങള്‍ പരിപാടികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഒരുക്കണമെന്നും പൊലീസ് അറിയിച്ചു. എല്ലായിടങ്ങളിലും സുരക്ഷാക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും പൊലീസ് നിര്‍ദേശം നല്‍കി.
പുതുവര്‍ഷാഘോഷം; ക്ലബ്ബുകള്‍ക്ക് നിര്‍ദേശം നല്‍കി ഹൈദരാബാദ് പൊലീസ് - ഹൈദരാബാദ് പൊലീസ്
എല്ലായിടങ്ങളിലും സുരക്ഷാക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും പൊലീസ് നിര്‍ദേശം നല്‍കി.
പുതുവര്‍ഷാഘോഷം; ക്ലബ്ബുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഹൈദരാബാദ് പൊലീസ്
പാര്‍ട്ടിയില്‍ മദ്യപിക്കുന്ന ആളുകള്‍ വാഹമോടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അത്തരത്തിലുള്ളവര്‍ക്ക് വീട്ടിലെത്താന്‍ ഡ്രൈവര്‍മാരെയോ മറ്റ് സൗകര്യങ്ങളോ ഒരുക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിപാടി നടത്തുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.