കേരളം

kerala

ETV Bharat / bharat

ഹൈദരാബാദില്‍ മാവോയിസ്റ്റ് ദമ്പതികള്‍ അറസ്റ്റില്‍ - നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്

ആർടിസി ബസ് കത്തിച്ചതുൾപ്പെടെ 16 കേസുകളാണ് നർല രവി ശർമക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് മാവോയിസ്റ്റ് ദമ്പതികൾ അറസ്റ്റിൽ

By

Published : Nov 13, 2019, 10:29 AM IST

ഹൈദരാബാദ്: മാവോയിസ്റ്റ് ദമ്പതികളെ എൽ‌ബി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തിലിരിക്കെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ടതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൻ‌സൂരാബാദിലെ വിശാലന്ദ്ര കോളനി സ്വദേശികളായ നർല രവി ശർമ (54), ഭാര്യ ബെല്ലാപ്പു അനുരാധ (56) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ തിരച്ചിലിൽ മാവോയിസ്റ്റ് സാഹിത്യം അടങ്ങിയ പുസ്‌തകങ്ങൾ, മൂന്ന് ലാപ്‌ടോപ്പുകള്‍, പെൻ ഡ്രൈവ്, മെമ്മറി കാർഡുകൾ, മാവോയിസ്റ്റുകളുമായുള്ള കത്തിടപാടുകൾ എന്നിവ കണ്ടെത്തി. ആർടിസി ബസ് കത്തിച്ചതുൾപ്പെടെ 16 കേസുകളാണ് നർല രവി ശർമക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2019 ഫെബ്രുവരിയിൽ ഡല്‍ഹിയില്‍ അഖിലേന്ത്യാ ഫോറം രൂപീകരിക്കുന്നതിൽ ശർമ പങ്കാളിയായിരുന്നു.

ABOUT THE AUTHOR

...view details