കൊല്ലപ്പെട്ട മൃഗ ഡോക്‌ടര്‍ക്കെതിരെ അസഭ്യ പ്രസ്‌താവന; പ്രതി അറസ്റ്റില്‍ - കൊല്ലപ്പെട്ട മൃഗ ഡോക്‌ടര്‍ക്കെതിരെ അസഭ്യ പ്രസ്‌താവന
ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ ജില്ല സ്വദേശിയായ സായിനാഥിനെയാണ് ഫേസ്‌ബുക്കില്‍ അസഭ്യ ചിത്രങ്ങളും പ്രസ്‌താവനകളും പോസ്റ്റ് ചെയ്‌തതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്
ഹൈദരാബാദ്:ഹൈദരാബാദില്‍ കൊല്ലപ്പെട്ട മൃഗ ഡോക്‌ടര്‍ക്കെതിരെ അസഭ്യ പ്രസ്‌താവനകൾ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച പ്രതി അറസ്റ്റില്‍. ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ ജില്ല സ്വദേശിയായ സായിനാഥിനെയാണ് ഫേസ്‌ബുക്കില്‍ അസഭ്യ ചിത്രങ്ങളും പ്രസ്‌താവനകളും പോസ്റ്റ് ചെയ്‌തതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തെ തുടര്‍ന്ന് നവംബര്‍ മുപ്പതിന് സൈബര്‍ ക്രൈം വിഭാഗം സായിനാഥിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. സായിനാഥിനെ കൂടാതെ ചവാന്‍ ശ്രീറാം എന്നയാളെയും അസഭ്യ പ്രസ്‌താവനകൾ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.