ഹൈദരാബാദ്: അമേരിക്കയിലെ ജോർജിയയിൽ ഹൈദരാബാദ് സ്വദേശി കുത്തേറ്റ് മരിച്ചു. മുഹമ്മദാണ് (37) മരിച്ചത്. മുഹമ്മദിന്‍റെ അന്ത്യകർമങ്ങൾക്കായി യുഎസിലേക്ക് പോകാൻ എമർജൻസി വിസയ്ക്ക് സംസ്ഥാന സർക്കാരിനോട് സഹായം തേടിയിരിക്കുകയാണ് കുടുംബം.
ഹൈദരാബാദ് സ്വദേശി യുഎസിൽ കുത്തേറ്റ് മരിച്ചു; എമർജൻസി വിസയ്ക്കായി കുടുംബം - ഹൈദരാബാദ് സ്വദേശി
ജോർജിയയിൽ പലചരക്ക് വ്യാപാരം നടത്തുകയായിരുന്നയാളാണ് അമേരിക്കയിൽ കുത്തേറ്റ് മരിച്ചത്.
ഹൈദരാബാദ് സ്വദേശി യുഎസിൽ കുത്തേറ്റ് മരിച്ചു; എമർജൻസി വിസയ്ക്ക് സഹായം തേടി കുടുംബം
കഴിഞ്ഞ 10 വർഷമായി ജോർജിയയിൽ പലചരക്ക് വ്യാപാരം നടത്തുകയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ്. ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് സംസാരിച്ചപ്പോൾ അരമണിക്കൂറിനുള്ളിൽ തിരികെ വിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളിയുണ്ടായില്ലെന്നും മുഹമ്മദിന്‍റെ ഭാര്യ മെഹ്‌നാസ് ഫാത്തിമ പറഞ്ഞു. പിന്നീടാണ് മുഹമ്മദിനെ അജ്ഞാതൻ കുത്തിക്കൊലപ്പെടുത്തിയെന്ന് ഭർതൃസഹോദരിയിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹത്തിന്‍റെ മൃതദേഹം ജോർജിയയിലെ ആശുപത്രിയിലാണെന്നും മെഹ്‌നാസ് പറഞ്ഞു.
Last Updated : Nov 3, 2020, 2:59 PM IST