ഹൈദരാബാദ്: വിവാഹ ദിവസം നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ എന്‍. സന്ദീപ് (24) എന്ന യുവാവിനെയാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന ഹാളിലെ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹ ദിനം നവവരന്‍ ആത്മഹത്യ ചെയ്‌തു - crime latest news
വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന ഹാളിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വിവാഹ ദിനം നവവരന്‍ ആത്മഹത്യ ചെയ്‌തു
സന്ദീപ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‌ത് വരികയായിരുന്നു. ആത്മഹത്യക്ക് കാരണം വ്യക്തമായിട്ടില്ല. വിവാഹ ചടങ്ങിന് ഒരുക്കുന്നതിനായി ഹാളിലെ മുറിയിലേക്ക് പോയതാണ് സന്ദീപ്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദീപിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദോഹം പൊസ്റ്റുമോര്‍ട്ടത്തിനയച്ചു.