ഹൈദരാബാദ്: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയില്‍ തെലങ്കാനയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴ ശക്തമായ ഇന്നലെ പലയിടത്തും വെള്ളപ്പൊക്കം രൂപപ്പെടുകയും 15 പേർ മരിക്കുകയും ചെയ്തു. തെലങ്കാനയിലെ 14 ജില്ലകളെയാണ് മഴ സാരമായി ബാധിച്ചിരിക്കുന്നത്.
മഴയില്‍ മുങ്ങിയ തെലങ്കാനയുടെ ദൃശ്യങ്ങൾ - മഴ
വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയില്‍ മുങ്ങിയ തെലങ്കാനയുടെ ദൃശ്യങ്ങൾ
വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദ് നഗരം പൂർണമായും വെള്ളക്കെട്ടിലായി.
മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. ഗ്രേറ്റർ ഹൈദരാബാദ് മെട്രോ കോർപ്പറേഷൻ അടക്കമുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.