ഹൈദരാബാദിലെ ഹാർഡ്‌വെയർ കടയിൽ തീ പിടിത്തം; ആളപായമില്ല - short circuit
രാംദേവ് ഹാർഡ്‌വെയർ എന്ന കടയ്ക്കാണ് ഇന്ന് പുലർച്ചെ തീ പിടിച്ചത്.
ഹൈദരാബാദിലെ ഹാർഡ്‌വെയർ കടയിൽ തീ പിടിത്തം; ആളപായമില്ല
ഹൈദരാബാദ്: ഹൈദരാബാദിലെ കെപിഎച്ച്ബി പ്രദേശത്തെ ഹാർഡ്‌വെയർ കടയിൽ തീ പിടിത്തം. രാംദേവ് ഹാർഡ്‌വെയർ എന്ന കടയ്ക്കാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് തീ പിടിത്തമുണ്ടായത്. ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഷോർട്ട് സർക്യൂട്ടോ ദീപാവലിക്ക് കത്തിച്ച വിളക്കോ മറ്റോ ആയിരിക്കാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.