ന്യൂഡല്‍ഹി:ഹൈദരാബാദില്‍ പീഡന കേസ് പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാനുള്ള മൂന്നംഗ കമ്മിറ്റിയുടെ അധികാരവും ചുമതലയും വ്യക്‌തമാക്കി സുപ്രീം കോടതി. നാല് പേരുടെ മരണത്തിന് ഇടയാക്കിയ കാരണത്തെക്കുറിച്ചും, വെടിവെപ്പില്‍ എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്‌ജി വിഎസ് സിര്‍പുക്കര്‍ അധ്യക്ഷനായ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപപെട്ടു. ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഹൈദരാബാദ് വെടിവെപ്പ്; അന്വേഷണ കമ്മീഷന്‍റെ അധികാരം വ്യക്‌തമാക്കി സുപ്രീംകോടതി - സുപ്രീംകോടതി വാര്‍ത്ത
നാല് പേരുടെ മരണത്തിന് ഇടയാക്കിയ കാരണത്തെക്കുറിച്ചും, വെടിവെപ്പില്‍ എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
ഡിസംബര്‍ 12 ന് നിര്‍ദേശിച്ച തരത്തിലുള്ള എല്ലാ സൗകര്യങ്ങളും അന്വേഷണ കമ്മിറ്റിക്ക് നല്‍കണം. കമ്മിറ്റി അധ്യക്ഷന് ഒന്നര ലക്ഷം രൂപയും, അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ശമ്പളയിനത്തില്‍ നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. സമിതിയുടെ എല്ലാ ചിലവുകളും തെലങ്കാന സര്‍ക്കാരാണ് വഹിക്കേണ്ടത്. മുംബൈ ഹൈക്കോടതി മുന്‍ ജഡ്‌ജി രേഖ സോന്ദുര്‍ ബാല്‍ഡോട്ട, സിബിഐ മുന്‍ ഡയറക്‌ടര്‍ ഡി.ആര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് അന്വേഷണ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. കമ്മിറ്റിയുടെ സുരക്ഷാ ചുമതല സിആര്‍പിഎഫിനായിരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമിതിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്‌തുകൊടുക്കണമെന്ന് സുപ്രീംകോടതി തെലങ്കാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
നവംബര്‍ 27നാണ് ഷംഷാബാദില്‍ യുവഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയത്. പ്രതികളായ മുഹമ്മദ് ആരിഫ്, നവീന്‍ , ശിവ, ചെന്നകേശവുലു എന്നിവരാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജി.എസ് മണി, പ്രദീപ് കുമാര്‍ യാദവ്, എം.എല്‍ ശര്‍മ എന്നീ അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.