ഹൈദരാബാദ് വിമാനത്താവളത്തില്‍ മൂന്ന് കിലോ സ്വർണം പിടികൂടി
രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2.992 കിലോഗ്രാം സ്വർണം ഹൈദരാബാദ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു.
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2.992 കിലോഗ്രാം സ്വർണം ഹൈദരാബാദ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ഷാര്‍ജയില്‍ നിന്നെത്തിയ ഷെയ്ഖ് അബ്ദുൾ സൈദില്‍ നിന്നാണ് 1,11, 60,160 മൂല്യമുള്ള സ്വര്‍ണ്ണം പിടിച്ചെടുത്തത്. 26 സ്വർണ ബിസ്ക്കറ്റുകളായാണ് സ്വർണം സൂക്ഷിച്ചിരുന്നത്. രഹസ്യസന്ദേശം ലഭിച്ചതിനെതുടര്‍ന്ന് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.