ഹൈദരാബാദിൽ വിദ്യാർഥിക്ക് മയക്കുമരുന്ന് നൽകി സുഹൃത്തുക്കൾ പീഡിപ്പിച്ചു - മയക്കു മരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു
സുഹൃത്തുക്കളായ ജോസഫ്, നവീൻ റെഡ്ഡി, രാമു എന്നിവർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി
ഹൈദരബാദ്: ബിരുദ വിദ്യാർഥിക്ക് മയക്കുമരുന്ന് നൽകി ആൺ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി. ജൂബിലി ഹിൽസ് സ്വദേശിയായ പെൺകുട്ടിയാണ് ഒക്‌ടോബർ അഞ്ചിന് പീഡിപ്പിക്കപ്പെട്ടതായി പരാതി ഉന്നയിച്ചത്. ഫീസ് അടക്കാൻ കോളജിൽ പോയ പെൺകുട്ടിയെ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിലേക്ക് ജോസഫ് എന്ന സുഹൃത്ത് ക്ഷണിക്കുകയായിരുന്നു. സുഹൃത്തുക്കളായ ജോസഫ്, നവീൻ റെഡ്ഡി, രാമു എന്നിവർ പെൺകുട്ടിയെ ലോഡ്‌ജിലേക്ക് കൊണ്ടുപോകുകയും തുടർന്ന് മയക്കുമരുന്ന് കലർത്തിയ കേക്ക് നൽകി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അവശയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുട കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.