ഹൈദരാബാദ്: സഹപ്രവര്‍ത്തകരുടെ മാനസിക പീഡനത്തെതുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥ ആതമഹത്യ ചെയ്തു. ഭാരത് ഹെവി ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ അക്കൗണ്ട് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന നേഹ(33)യാണ് ആത്മഹത്യ ചെയ്തത്. നേഹയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം: വനിതാ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു - ഭാരത് ഹെവി ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു
ആത്മഹത്യ സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം മൂലം. ഏഴു സഹപ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തു.

സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം: വനിതാ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു
മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളുടെയും മറ്റ് ആറ് സഹപ്രവര്‍ത്തകരുടെയും കടുത്ത മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് നേഹ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പിഎംഇ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. നേഹയുടെ ഭര്‍ത്താവിന്‍റെ പരാതി പ്രകാരം ഏഴു സഹപ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തു.