ഹൈദരാബാദ്: ഹൈദരാബാദിലെ എടിഎം മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്‌റ്റിൽ. രാജസ്ഥാൻ സ്വദേശികളായ ഹസ്സൻ, വസീം എന്നിവരാണ് തിരുവള്ളൂർ ജില്ലയിലെ പെട്രോൾ ബങ്കിൽ വച്ച് അറസ്‌റ്റിലായത്.
ഹൈദരാബാദ് എടിഎം മോഷണം; രണ്ടു പേർ അറസ്‌റ്റിൽ - hyderabad atm theft; two arrested
ഇരുവരുടെയും മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്‌റ്റിലാകുന്നത്.

ഹൈദരാബാദ് എടിഎം മോഷണം; രണ്ടു പേർ അറസ്‌റ്റിൽ
അഞ്ചു പേരടങ്ങുന്ന സംഘത്തിലെ പ്രധാന പ്രതികളാണ് ഇവർ. ഇരുവരുടെയും മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഹൈദരാബാദ് പൊലീസിന്‍റെ പിടിയിലാകുന്നത്. രണ്ട് പ്രധാന പ്രതികൾ കാഞ്ചീപുരത്ത് ഒളിച്ചിരിക്കുകയാണെന്ന വിവരം ലഭിച്ചിരുന്നതായി പൊലീസ് അറിയിച്ചിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കടമ്പത്തൂർ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി.