ഹൈദരാബാദ്: തെലങ്കാനയിൽ കൊവിഡ് ഭീതിയെ തുടർന്ന് ബംഗാൾ സ്വദേശി പുഴയിൽ ചാടി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ 34 കാരനാണ് ഹൈദരാബാദിലുള്ള ഹുസൈൻ സാഗർ തടാകത്തിൽ ചാടി ആത്മഹത്യചെയ്തത്.
തെലങ്കാനയിൽ കൊവിഡ് ഭീതിയെ തുടർന്ന് ബംഗാൾ സ്വദേശി പുഴയിൽ ചാടി മരിച്ചു - ഹുസൈൻ സാഗർ
പശ്ചിമ ബംഗാൾ സ്വദേശിയായ 34 കാരനാണ് ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിൽ ചാടി ആത്മഹത്യചെയ്തത്
ഒരാഴ്ചയായി ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രയിൽ അഡ്മിറ്റ് ആകാൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന് ആശുപത്രിയിൽ പോയെങ്കിലും കിടക്കകൾ ഒഴിവില്ലാത്തതിനാൽ പ്രവേശനം നേടാൻ സാധിച്ചില്ല. വെള്ളിയാഴ്ച വൈകുന്നേരം ശ്വാസ തടസം അനുഭവപ്പെടതിനെ തുടർന്ന് തന്‍റെ സുഹൃത്തിന്‍റെ സഹായത്തോടെ ഇയാൾ തടാകത്തിനരികിലെത്തി. തുടർന്ന് സുഹൃത്തിനരികിൽ നിന്നും ദൂരേക്ക് നടക്കുകയും പെട്ടെന്ന് തടാകത്തിലേക്ക് ചാടുകയുമാണ് ഉണ്ടായാത്. മൃതദേഹം ഞായറാഴ്ച കണ്ടെടുത്തു.