സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ വിദ്യാര്‍ഥി മരിച്ചു - സ്കൂൾ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാർഥി മരിച്ചു
സ്കൂൾ കെട്ടിടത്തില്‍ നിന്ന് വീണ വിദ്യാര്‍ഥി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് ബന്ധുക്കള്‍
തെലങ്കാന: സ്കൂൾ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. എസ്.ആർ നഗറിലെ വിശ്വ ഭാരതി സ്കൂളിലെ വിദ്യാർഥി മഹേഷാണ് ജനുവരി 29ന് രാവിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്. അധ്യാപകൻ ശകാരിച്ചതിനെ തുടർന്നുള്ള മനോവിഷമത്തില്‍ വിദ്യാർഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതാണെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. സ്കൂളില്‍ നിന്ന് വിദ്യാർഥിയെ പുറത്താക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം, വിദ്യാർഥി കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍ വഴുതി വീണതാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.