ഹൈദരാബാദ്: ഹൈദരാബാദിൽ സ്യകാര്യ ബസിന് തീ പിടിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഹൈദരാബാദിലെ കുക്കട്‌പള്ളിയിലാണ് അപകടം ഉണ്ടായത്. ബസിൽ യാത്രക്കാരില്ലാതിരുന്നത് വൻ അപകടം ഒഴിവായി.
ഹൈദരാബാദിൽ സ്വകാര്യ ബസിന് തീപിടിച്ചു - latest malayalam local news
അറ്റകുറ്റപ്പണികൾക്കായി നിറുത്തിയപ്പോഴാണ് ബസിന് തീപിടിച്ചത്. തീപിടിച്ചത് കണ്ട നാട്ടുകാരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്.
ഹൈദരാബാദിൽ സ്വകാര്യ ബസിന് തീപിടിച്ചു
അതേസമയം, സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Last Updated : Nov 10, 2019, 11:22 AM IST