കേരളം

kerala

ETV Bharat / bharat

ട്രെയിൻ വൈകിയത് മൂലം 'നീറ്റ്' എഴുതാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം: കേന്ദ്ര മാനവ വിഭവശേഷി മന്ത്രി - അവസരം

കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നരേന്ദ്ര മോദിയെയും റെയില്‍വെ മന്ത്രി പീയൂഷ് ഗോയാലിനെയും സമീപിച്ചിരുന്നു. വിദ്യാര്‍ഥികൾ സമൂഹമാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു

കേന്ദ്ര മാനവ വിഭവശേഷി മന്ത്രി

By

Published : May 7, 2019, 4:51 AM IST

ന്യൂഡൽഹി: കർണാടകയിൽ ഏഴ് മണിക്കൂര്‍ ട്രെയിന്‍ വൈകിയെത്തിയതു കാരണം നീറ്റ് പരീക്ഷ എഴുതാൻ അവസരം നഷ്ടമായ നൂറോളം വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഹമ്പി എക്സ്പ്രസ് വൈകി എത്തിയതോടെയാണ് വടക്കന്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികൾക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നത്. അവസാന നിമിഷം പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ടായതും വിദ്യാര്‍ഥികൾക്ക് പ്രയാസമുണ്ടാക്കിയിരുന്നു.

പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികൾക്ക് ഒരവസരം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നരേന്ദ്ര മോദിയെയും റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെയും സമീപിച്ചിരുന്നു. അതേ സമയം പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയയെും റെയില്‍വെ മന്ത്രിയയെും ടാഗ് ചെയ്താണ് വിദ്യാര്‍ത്ഥികള്‍ പരാതി സമര്‍പ്പിച്ചത്.

ABOUT THE AUTHOR

...view details