ന്യൂഡൽഹി: കൊവിഡ് ബാധയെ മനുഷ്യൻ അതിജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം മുഴുവൻ കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണെന്നും മനുഷ്യൻ ഇത് അതിജീവിക്കുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
കൊവിഡ് ഉറപ്പായും മനുഷ്യൻ അതിജീവിക്കുമെന്ന് നരേന്ദ്രമോദി - ഇന്ത്യൻ റെയിൽവെ
ഇന്ത്യക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വിറ്റ്‌സർലന്‍ഡിലെ മാറ്റർഹോൺ പർവതത്തിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ച ചിത്രം പങ്ക് വെച്ചുകൊണ്ടാണ് മോദി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വിറ്റ്‌സർലൻഡിലെ പ്രശസ്‌തമായ മാറ്റർഹോൺ പർവതത്തിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ച ചിത്രം സ്വിറ്റ്‌സർലൻഡിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്‌തിരുന്നു. ഈ ചിത്രം പങ്ക് വെച്ചുകൊണ്ടാണ് മോദി ഇക്കാര്യം അറിയിച്ചത്. കൂടാതെ ഇന്ത്യൻ റെയിൽവെയുടെ പ്രവർത്തനങ്ങളെയും മോദി പ്രശംസിച്ചു.
ഇന്ത്യൻ റെയിൽവെയുടെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും രാജ്യം വലിയൊരു പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ അവർ ജനങ്ങളെ സഹായിക്കുകയാണെന്നും റെയിൽവെ മന്ത്രി പിയൂഷ് ഗോയാലിന്‍റെ ട്വീറ്റ് പങ്ക് വെച്ചുകൊണ്ടാണ് മോദി എഴുതിയത്.