കേരളം

kerala

ETV Bharat / bharat

തബ്‌ലിഗ് ജമാഅത്തിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹം ഹിന്ദു സ്ഥാപകന്‍റെ കത്ത് - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

നിസാമുദിനിലെ സംഘടനയുടെ കെട്ടിടം പൊളിച്ചുമാറ്റാൻ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നിർദേശം നൽകണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിൽ അജയ് ഗൗതം ആവശ്യപ്പെട്ടു

SUPREME COURT  CJI  CBI  Hum Hindu  Talibagi Jamat  Nizamuddin  Ajay Gautam  തബ്‌ലിഗ് ജമാഅത്ത്  ഹം ഹിന്ദു സ്ഥാപകന്‍റെ കത്ത്  ഹം ഹിന്ദു സ്ഥാപകൻ അജയ് ഗൗതം  സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  തബ്‌ലിഗ് ജമാഅത്തിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹം ഹിന്ദു സ്ഥാപകന്‍റെ കത്ത്
തബ്‌ലിഗ്

By

Published : Apr 7, 2020, 5:57 PM IST

ന്യൂഡൽഹി: തബ്‌ലിഗ് ജമാത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹം ഹിന്ദു സ്ഥാപകൻ അജയ് ഗൗതം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. നിസാമുദിനിലെ സംഘടനയുടെ കെട്ടിടം പൊളിച്ചുമാറ്റാൻ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. തന്‍റെ കത്ത് ഒരു പൊതുതാൽപര്യ ഹർജിയായി കണക്കാക്കണമെന്നും അടിയന്തരമായി നിർദേശം കൈമാറണമെന്നും അജയ് ഗൗതം ആവശ്യപ്പെട്ടു.

ഇന്ത്യയിലുടനീളം കൊവിഡ് വ്യാപിപ്പിക്കാനുള്ള ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാൻ സംഘടനയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നും അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയിൽ നടന്ന നോർത്ത് ഈസ്റ്റ് ഡൽഹി കലാപത്തിൽ സംഘടനക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും ഇയാള്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details